Friday, September 20, 2019
ജൗനിൻ്റെ പുത്രി
قَالَ سَأَلْتُ الزُّهْرِيَّ أَىُّ أَزْوَاجِ النَّبِيِّ صلى الله عليه وسلم اسْتَعَاذَتْ مِنْهُ قَالَ أَخْبَرَنِي عُرْوَةُ عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ ابْنَةَ الْجَوْنِ لَمَّا أُدْخِلَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم وَدَنَا مِنْهَا قَالَتْ أَعُوذُ بِاللَّهِ مِنْكَ. فَقَالَ لَهَا " لَقَدْ عُذْتِ بِعَظِيمٍ، الْحَقِي بِأَهْلِكِ ". قَالَ أَبُو عَبْدِ اللَّهِ رَوَاهُ حَجَّاجُ بْنُ أَبِي مَنِيعٍ عَنْ جَدِّهِ عَنِ الزُّهْرِيِّ أَنَّ عُرْوَةَ أَخْبَرَهُ أَنَّ عَائِشَةَ قَالَتْ.
ഔസ പറയുന്നു. നബിയുടെ ഏത് ഇണയാണ് നബിയിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടിയതെന്ന് ഞാൻ അസുഹ്രിയോട് ചോദിച്ചു. അപ്പോ ആയിഷ പറഞ്ഞതായി അയാളെന്നോട് പറഞ്ഞു. ജൗൻ ഗോത്രക്കാരിയായ ഒരു സ്ത്രീയെ നബിയുടെ അടുത്ത് കൊണ്ട് വരികയും നബി അവളുടെ അരികിലേക്ക് പോവുകയും ചെയ്തപ്പോ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം ചോദിക്കുന്നുവെന്നവൾ പറഞ്ഞു. അപ്പോ നബി നീ അഭയം ചോദിച്ചത് ഉന്നതനോടാണെന്ന് പറയുകയും കുടുമ്പത്തിലേക്ക് മടങ്ങിപ്പോകാൻ പറയുകയും ചെയ്തു.
####
ബുഖാരിയിലെ കിത്താബ് അത്തലാക്ക് എന്ന ഭാഗത്താണിതുള്ളത്.
ഔസയും ആയിഷയും സംഭവ സ്ഥലത്തില്ലാത്ത ആളുകളാണ്. അവരുടെ വാക്കുകളിലെ ഇണ എന്ന വാക്കിൽ തൂങ്ങേണ്ടി വരുന്നത് ഗതികേട് തന്നെ.
ഇനി സംഭവ സ്ഥലത്തുള്ള, നേരിട്ട് കണ്ട അബൂ ഉസൈദ് പറയുന്നത് നോക്കാം.
#######
سَهْلِ بْنِ سَعْدٍ ـ رضى الله عنه ـ قَالَ ذُكِرَ لِلنَّبِيِّ صلى الله عليه وسلم امْرَأَةٌ مِنَ الْعَرَبِ، فَأَمَرَ أَبَا أُسَيْدٍ السَّاعِدِيَّ أَنْ يُرْسِلَ إِلَيْهَا فَأَرْسَلَ إِلَيْهَا، فَقَدِمَتْ فَنَزَلَتْ فِي أُجُمِ بَنِي سَاعِدَةَ، فَخَرَجَ النَّبِيُّ صلى الله عليه وسلم حَتَّى جَاءَهَا فَدَخَلَ عَلَيْهَا فَإِذَا امْرَأَةٌ مُنَكِّسَةٌ رَأْسَهَا، فَلَمَّا كَلَّمَهَا النَّبِيُّ صلى الله عليه وسلم قَالَتْ أَعُوذُ بِاللَّهِ مِنْكَ. فَقَالَ " قَدْ أَعَذْتُكِ مِنِّي ". فَقَالُوا لَهَا أَتَدْرِينَ مَنْ هَذَا قَالَتْ لاَ. قَالُوا هَذَا رَسُولُ اللَّهِ صلى الله عليه وسلم جَاءَ لِيَخْطُبَكِ. قَالَتْ كُنْتُ أَنَا أَشْقَى مِنْ ذَلِكَ
അബീ ഉസൈദിൽ നിന്നും ഉദ്ദരിക്കുന്നു. ഒരറബിപ്പെണ്ണിനെപ്പറ്റി നബിയോട് സൂചിപ്പിച്ചപ്പോ അവരെ തൻ്റെയടുത്തയക്കാൻ അബൂ ഉസൈദിനോട് നബിയാശ്യപ്പെട്ടു. അങ്ങനെ അബൂ ഉസൈദ് തന്റെ അരമനയിലേക്ക് അവരെ കൊണ്ട് വരികയും പ്രവാചകൻ അവളുടെയടുത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തല താഴ്ത്തിയിരിക്കുന്ന അവളോട് പ്രവാചകൻ സംസാരിക്കാൻ ശ്രമിച്ചു. അപ്പോഴവൾ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുന്നുവെന്ന് പറഞ്ഞു പറഞ്ഞു. എന്നിൽ നിന്നും നിനക്ക് ഞാൻ അഭയം തരുന്നുവെന്ന് പ്രവാചകൻ മറുപടി പറഞ്ഞു. അവരവളോട് നിനക്കിതാരാണെന്നറിയുമോന്ന് ചോദിച്ചു. അറിയില്ലെന്നവള് മറുപടി പറഞ്ഞു. അപ്പോ ഇതല്ലാഹുവിന്റെ പ്രവാചകനാണെന്ന് പറഞ്ഞു. അപ്പോ ഇൗ അവസരം നഷ്ടപ്പെടുത്തിയ താൻ നിർഭാഗ്യവതിയാണല്ലോയെന്നവൾ പറഞ്ഞു.
കിത്താബ് 74, അശ്രബിയ. ബുഖാരി.
########
عَنْ سَهْلِ بْنِ سَعْدٍ، قَالَ ذُكِرَ لِرَسُولِ اللَّهِ صلى الله عليه وسلم امْرَأَةٌ مِنَ الْعَرَبِ فَأَمَرَ أَبَا أُسَيْدٍ أَنْ يُرْسِلَ إِلَيْهَا فَأَرْسَلَ إِلَيْهَا فَقَدِمَتْ فَنَزَلَتْ فِي أُجُمِ بَنِي سَاعِدَةَ فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى جَاءَهَا فَدَخَلَ عَلَيْهَا فَإِذَا امْرَأَةٌ مُنَكِّسَةٌ رَأْسَهَا فَلَمَّا كَلَّمَهَا رَسُولُ اللَّهِ صلى الله عليه وسلم قَالَتْ أَعُوذُ بِاللَّهِ مِنْكَ قَالَ " قَدْ أَعَذْتُكِ مِنِّي " . فَقَالُوا لَهَا أَتَدْرِينَ مَنْ هَذَا فَقَالَتْ لاَ . فَقَالُوا هَذَا رَسُولُ اللَّهِ صلى الله عليه وسلم جَاءَكِ لِيَخْطُبَكِ قَالَتْ أَنَا كُنْتُ أَشْقَى مِنْ ذَلِكَ
സഹലിൽ നിന്നും ഉദ്ദരിക്കുന്നു. ഒരറബിപ്പെണ്ണിനെപ്പറ്റി നബിയോട് സൂചിപ്പിച്ചപ്പോ അവരെ തൻ്റെയടുത്തയക്കാൻ അബൂ ഉസൈദിനോട് നബിയാശ്യപ്പെട്ടു. അങ്ങനെ അബൂ ഉസൈദ് തന്റെ അരമനയിലേക്ക് അവരെ കൊണ്ട് വരികയും പ്രവാചകൻ അവളുടെയടുത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തല താഴ്ത്തിയിരിക്കുന്ന അവളോട് പ്രവാചകൻ സംസാരിക്കാൻ ശ്രമിച്ചു. അപ്പോഴവൾ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുന്നുവെന്ന് പറഞ്ഞു പറഞ്ഞു. എന്നിൽ നിന്നും നിനക്ക് ഞാൻ അഭയം തരുന്നുവെന്ന് പ്രവാചകൻ മറുപടി പറഞ്ഞു. അവരവളോട് നിനക്കിതാരാണെന്നറിയുമോന്ന് ചോദിച്ചു. അറിയില്ലെന്നവള് മറുപടി പറഞ്ഞു. അപ്പോ ഇതല്ലാഹുവിന്റെ പ്രവാചകനാണെന്നും കല്യാണാലോചനക്ക് വന്നതാണെന്നും പറഞ്ഞു. അപ്പോ ഇൗ അവസരം നഷ്ടപ്പെടുത്തിയ താനേറ്റവും വലിയ നിർഭാഗ്യവതിയാണല്ലോയെന്നവൾ പറഞ്ഞു.
കിതബുൽ അശ്രബിയ. മുസ്ലിം.
#####
حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ غَسِيلٍ، عَنْ حَمْزَةَ بْنِ أَبِي أُسَيْدٍ، عَنْ أَبِي أُسَيْدٍ ـ رضى الله عنه ـ قَالَ خَرَجْنَا مَعَ النَّبِيِّ صلى الله عليه وسلم حَتَّى انْطَلَقْنَا إِلَى حَائِطٍ يُقَالُ لَهُ الشَّوْطُ، حَتَّى انْتَهَيْنَا إِلَى حَائِطَيْنِ فَجَلَسْنَا بَيْنَهُمَا فَقَالَ النَّبِيُّ صلى الله عليه وسلم " اجْلِسُوا هَا هُنَا ". وَدَخَلَ وَقَدْ أُتِيَ بِالْجَوْنِيَّةِ، فَأُنْزِلَتْ فِي بَيْتٍ فِي نَخْلٍ فِي بَيْتٍ أُمَيْمَةُ بِنْتُ النُّعْمَانِ بْنِ شَرَاحِيلَ وَمَعَهَا دَايَتُهَا حَاضِنَةٌ لَهَا، فَلَمَّا دَخَلَ عَلَيْهَا النَّبِيُّ صلى الله عليه وسلم قَالَ " هَبِي نَفْسَكِ لِي ". قَالَتْ وَهَلْ تَهَبُ الْمَلِكَةُ نَفْسَهَا لِلسُّوقَةِ. قَالَ فَأَهْوَى بِيَدِهِ يَضَعُ يَدَهُ عَلَيْهَا لِتَسْكُنَ فَقَالَتْ أَعُوذُ بِاللَّهِ مِنْكَ. فَقَالَ " قَدْ عُذْتِ بِمَعَاذٍ ". ثُمَّ خَرَجَ عَلَيْنَا، فَقَالَ " يَا أَبَا أُسَيْدٍ اكْسُهَا رَازِقِيَّتَيْنِ وَأَلْحِقْهَا بِأَهْلِهَا".
അബീ ഉസൈദിൽ നിന്നും ഉദ്ദരിക്കുന്നു. ഞങ്ങൾ പ്രവാചകന്റെ കൂടെ ശൗത്തെന്ന തോട്ടത്തിൽ പോവുകയും രണ്ട് മതിലിന്റെയിടയിലിരിക്കുകയും ചെയ്തു. പ്രവാചകൻ ഞങ്ങളെ അവിടെയിരുത്തി തോട്ടത്തിലേക്ക് പോയി. ഈന്തപ്പനത്തോട്ടത്തിലെ ഉമൈമയുള്ള വീട്ടിൽ ഒരു ജൗനിയയെ കൊണ്ട് വന്നിരുന്നു. തോഴിയും കൂടെയുണ്ടായിരുന്നു. പ്രവാചകൻ അവരുടെയടുത്തേക്ക് പോയി നിന്നെയെനിക്ക് സമ്മാനം തരൂന്ന് പറഞ്ഞു. ഒരു രാജകുമാരി ഒരു തറക്ക് ശരീരം നൽകുകയോന്ന് അവള് ചോദിച്ചു. പ്രവാചകൻ അവരെ സമാധാനിപ്പിക്കാൻ അവരുടെ ദേഹത്ത് കൈവെച്ചു. അപ്പോ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുന്നുവെന്നവൾ പറഞ്ഞു. അപ്പോ അഭയം നൽകുന്നയാളോട് തന്നെയാണ് അഭയം ചോദിച്ചതെന്ന് നബി പറഞ്ഞു. അനന്തരം പ്രവാചകൻ വെളിയിൽ വരികയും രണ്ട് ലിനൻ വസ്ത്രങ്ങളവൾക്ക് കൊടുക്കാൻ അബൂ ഉസൈദിനോട് പറയുകയും ചെയ്തു.
#####
Subscribe to:
Posts (Atom)