Friday, December 14, 2007

സമാധാനത്തിന്റെ മതം!

പ്രവാചകനായ മുഹമ്മദിന്റെ മൊഴികളും ചര്യകളും രേഖപ്പെടുത്തിയ ആധികാരിക പ്രമാണങ്ങളാണു ഹദീസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥം എന്നു പറയപ്പെടുന്നത് സഹീഹുല്‍ ബുഖാരി യാണ്.
സി എന്‍ അഹ്മദ് മൌലവിയുടെ പരിഭാഷയാണ് ഇവിടെ പ്രധാനമായും അവലംബിച്ചിട്ടുള്ളത്. അദ്ദേഹം തന്നെ വളരെയേറെ നേര്‍പ്പിച്ചും വെള്ളം ചേര്‍ത്തുമാണ് തന്റെ തര്‍ജ്ജമ തയ്യാറാക്കിയിട്ടുള്ളത്. ഇസ്ലാമിന്റെ ഒന്നാം പ്രമാണം ഖുര്‍ ആനും രണ്ടാം പ്രമാണം ബുഖാരിയുമാണെന്നു കരുതപ്പെടുന്നു.

ഇവിടെ ഏതാനും ഹദീസുകള്‍ ഉദ്ധരിക്കുക മാത്രമേ ചെയ്യുന്നുള്ളു. സ്വയം പൂര്‍ണ്ണമാണെന്നതിനാലും വിശ്വാസികളായ വായനക്കാരുടെ വികാരം മാനിച്ചും കൂടുതല്‍ വിശദീകരണങ്ങള്‍ ഒഴിവാക്കുന്നു.

സമാധാനത്തിന്റെ മതം!

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി:
‘അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല,മുഹമ്മദ് ദൈവദൂതനാണ്,എന്നു സാഷ്യം വഹിക്കുകയും നമസ്കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യും വരെ മാത്രമേ മനുഷ്യരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പ്പിച്ചിട്ടുള്ളു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തെയും ധനത്തെയും എന്റെ പിടുത്തത്തില്‍നിന്നു അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഇസ്ലാം ചുമത്തിയ ബാധ്യതകളനുസരിച്ച് അവയിന്മേല്‍ കൈ വെക്കാം.അവരുടെ കണക്കുകള്‍ നോക്കേണ്ടത് അല്ലാഹുവിന്റെ ചുമതലയാണ്.’ [സഹീഹുല്‍ ബുഖാരി.ഹദീസ് 24]


ഇബ്നു മസ് ഊദില്‍ നിന്നു നിവേദനം: തിരുമേനി അരുളി:
 ‘മുസ്ലിമിനെ ശകാരിക്കുന്നത് അതിക്രമമാണ്; അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവും.’[44]

ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.[217]

അനസ് പറയുന്നു:
തിരുമേനി ഖൈബര്‍ ആക്രമിച്ച ഘട്ടത്തില്‍ അവിടെവെച്ചാണു ഞങ്ങള്‍ സുബഹ് നമസ്കരിച്ചത്. നേരം പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. തിരുമേനി വാഹനത്തിലേറി.അബൂ തല്‍ഹയും. ഞാന്‍ വാഹനത്തിലേറിയിട്ട് അബൂതല്‍ഹയുടെ പിന്നിലാണിരുന്നത്.തിരുമേനി വാഹനത്തെ ഖൈബര്‍ പട്ടണത്തിലെ തെരുവിലേക്കു തിരിച്ചു. എന്റെ കാലിന്റെ മുട്ട് തിരുമേനിയുടെ തുടയിന്മേല്‍ തട്ടുന്നുണ്ടായിരുന്നു. തിരുമേനി തന്റെ തുടയില്‍നിന്ന് വസ്ത്രം അല്‍പ്പം പൊക്കി . തിരുമേനിയുടെ തുടയുടെ വെളുപ്പ് ഞാന്‍ കണ്ടുകൊണ്ടിരുന്നു. പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ , “അല്ലാഹു അക്ബര്‍ ,ഖൈബര്‍ ഇതാ നശിച്ചു കഴിഞ്ഞു; ഒരു ജനതയുടെ വീടുകള്‍ക്കു മുമ്പില്‍ നാം ഇറങ്ങിക്കഴിഞ്ഞാല്‍ , താക്കീതു നല്‍കപ്പെട്ടു കൊണ്ടിരുന്ന ആ ജനതയുടെ പ്രഭാതം അശുഭകരം തന്നെ” എന്നു തിരുമേനി മൂന്നു പ്രാവശ്യം പറഞ്ഞു. അവിടത്തെ നിവാസികള്‍ അവരുടെ ജോലികള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ‘ഇതാ മുഹമ്മദും പട്ടാളവും’ എന്നവര്‍ അമ്പരപ്പോടെ പറയാന്‍ തുടങ്ങി. അനസ് പറയുന്നു. ശക്തി കൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. “ ദൈവദൂതരേ ഈ തടവുകാരില്‍നിന്ന് എനിക്കൊരു പെണ്‍കിടാവിനെ തരണമേ” എന്നപേക്ഷിച്ചുകൊണ്ട് ദിഹ്യത്ത് വന്നു. പോയി ഒരു പെണ്‍കിടാവിനെ നീ എടുത്തുകൊള്ളുക എന്ന് തിരുമേനി സമ്മതം കൊടുത്തു. അപ്പോള്‍ ഹുയയ്യിന്റെ മകള്‍ സഫിയ്യയെയാണ് അദ്ദേഹം എടുത്തത്. ഒരാള്‍ തിരുമേനിയെ ഉണര്‍ത്തി:“ ദൈവദൂതരേ ഖുറൈള, നളീര്‍ ‍, എന്നീ രണ്ടു ജൂതഗോത്രങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരുവളെ ഇവിടുന്ന് ഏല്‍പ്പിച്ചു കൊടുത്തത് ദിഹ്യത്തിനാണല്ലോ. ആ പെണ്ണ് താങ്കള്‍ക്കല്ലാതെ അനുയോജ്യയാവില്ല.” ഇതു കേട്ടപ്പോള്‍ “ദിഹ്യത്തിനെ വിളിക്കുക” എന്ന് തിരുമേനി അരുളി. ദിഹ്യത്ത് അവളേയും കൊണ്ട് വന്നു. “ നീ തടവുകാരില്‍നിന്നു വേറൊരു പെണ്ണിനെ ഏറ്റു വാങ്ങിക്കൊള്ളുക. “ എന്നു തിരുമേനി അരുളി. തിരുമേനി അവളെ ബന്ധനമുക്തയാക്കി വിവാഹം ചെയ്തു. അവളുടെ മോചനം തന്നെയാണ് പ്രതിഫലമായി കണക്കാക്കിയത്. യാത്രാമധ്യേ തിരുമേനിയോടൊപ്പം “വീട്ടില്‍ കൂടാന്‍ ” ഉമ്മു സുലൈം സഫിയ്യയെ അണിയിച്ചൊരുക്കി. രാത്രി സഫിയ്യയെ തിരുമേനിക്ക് ഉമ്മുസുലൈം ഏല്‍പ്പിച്ചു കൊടുത്തു. തിരുമേനി പ്രഭാതവേളയില്‍ പുതിയാപ്പിളയായി. തിരുമേനി അരുളി: “വല്ലവരുടേയും കയ്യില്‍ ആഹാരസാധനമായി വല്ലതും ഉണ്ടെങ്കില്‍ അവരതു കൊണ്ടു വരട്ടെ.” തിരുമേനി തോലിന്റെ ഒരു സുപ്ര വിരിച്ചു. ചിലര്‍ ഈത്തപ്പഴം കൊണ്ടുവന്നു. ചിലര്‍ നെയ്യും. ഗോതമ്പ് വറുത്തു പൊടിച്ചതും കൊണ്ടു വന്നുവെന്നും അനസ് പറാഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ. അതെല്ലാം കൂടി അവര്‍ കൂട്ടിക്കലര്‍ത്തി. അതായിരുന്നു തിരുമേനിയുടെ വിവാഹസല്‍ക്കാരം.[235]

ഈ വീട്ടില്‍കൂടലിന്റെ മറ്റൊരു വിവരണം ആധുനിക ചരിത്ര പണ്ഡിതനായ ഹുസൈന്‍ ഹൈക്കല്‍ നല്‍കുന്നതിങ്ങനെയാണ്:
 “തന്റെ പിതാവിനെയും ഭര്‍ത്താവിനെയു വധിച്ച പ്രവാചക്ന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

ഇബ്നു ഉമര്‍ പറയുന്നു:
‘ബനൂ മുസ്തലക്’ ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുകയും ചെയ്തു.അന്നാണു ജുവൈരിയ്യ തിരുമേനിയുടെ അധീനത്തില്‍ വന്നത്.[1108]

അബൂ ഹുറൈറ പറയുന്നു.:
 “തിരുമേനി ഇങ്ങനെ അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. “ദെവമാര്‍ഗ്ഗത്തില്‍ പോരാടുന്നവന്റെ സ്ഥിതി നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരികകയും ചെയ്യുന്നവന്റേതു പോലെയാണ്. ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ മരിക്കുന്ന പക്ഷം അവനു സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങനെയല്ല; സുരക്ഷിതമായി യുദ്ധത്തില്‍നിന്നു മടങ്ങുകയാണെങ്കിലോ; ദൈവത്തില്‍നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്നു ലഭിക്കും. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്നു ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു.” [1169]

അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി:
“രണ്ടാളുകളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ കൊലപ്പെടുത്തും.രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഒരുത്തന്‍ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു മരിക്കും. പിന്നീട് അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തു കൊടുക്കും. കാരണം അയാളും ശഹീദായി മരിക്കും.”[1183]

ഉര്‍വ്വതുല്‍ ബാരിക്കി പറയുന്നു: തിരുമേനി അരുളി:
“കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.-യുദ്ധം ചെയ്തിട്ടു ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.”[1196]

14 comments:

വിചാരം said...

3

absolute_void(); said...

ഹദീസ് സംവാദം വായിച്ചു. ആദ്യമെ പറഞ്ഞിരിക്കുന്നതുപോലെ ഇത് സ്വയം വിശദീകരിക്കുന്നു. പരിചയപ്പെടുത്തിയതിന് നന്ദി. മറുവാദങ്ങള്‍ കൂടിയറിയാന്‍ താത്പര്യമുണ്ട്.

absolute_void(); said...

:) this is for comment tracking.

Unknown said...

> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാറുകള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും
ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
> നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാഷയാകുന്നു.
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.

ea jabbar said...

സൂപ്പിയുടെ ഉപദേശങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

Unknown said...

സൂപ്പിയുടെ ഉപദേശങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ath soooppy yude alle.... muhammedinte upadheshangal aanu..

Unknown said...
This comment has been removed by the author.
Unknown said...

meen piduthakkaar okke ethiyalloo...

kalakkavallavum meenum okke orma varunnu..


evide matte fisherman ???????

:) :)

ea jabbar said...

മുഹന്മ്മദിന്റെ യാണെങ്കില്‍ അതിന്റെ റഫറന്‍സ് കൂടി നല്‍കിക്കൂടേ?

ea jabbar said...

നര്‍മ്മം!

നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
എങ്കില്‍ ആ സിംഹാസനത്തിന്റെ അലകും കോലും വേറിട്ടിട്ടുണ്ടാകും!

സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
അപ്പോ അത് ഒരു `വിഭവ`മാണല്ലേ?

> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം
മുഖസ്തുതി ചോദിച്ചു വാങ്ങുന്ന ദൈവത്തിന്റെ വായില്‍ ...?

abdulfathah said...

താങ്കള്‍ ഇനിയും വായിക്കുക,
വായനക്ക് ശേഷം വായിച്ചതിനെ പറ്റി തോന്നുന്നതൊന്നും (വായയില്‍ വന്നത് കോതക്ക് പാട്ട് എന്ന പോലേ)എഴുതാതെ അതിലെ ഗുണകരമായ
കാര്യങ്ങള്‍ മറ്റുള്ളവരിലേക്കും എത്തിക്കുക.
സത്യം എന്നും സത്യമായി തന്നെ നില്‍കും,

ea jabbar said...
This comment has been removed by the author.
..naj said...

Br. Jabbar,

I don't know what to say after reading all your foolishness about Hadeeth and Islam. I don't think you are capable enough to understand Hadeeth and Quran. your heart is closed as Quran says, they will not hear as they are dump and they will not see as they are blind. Do not try to understand the Quran and Hadeeth with your language. You can only expresses things with your words. Your word and explanation is far away from Almighty God's language. Human have many weaknesses and limits. In the sihts, ears and even in the knowledge. Do not consider that your knowledge is the final. If you think so, you are one among the many in a world of...

Try to understand with further vision. Do not stick on words. ex. Vibhavam ( a malayalam word) your languages problem is not the problem of God. but wisdom can be used !.

It is like you are reflecting your ignorence on mirror. It is not at all others problem.

Naj

Anonymous said...

Naj,
It is ur heart closed .Whatever u tell about mr jabbar worth for u.