Monday, July 27, 2015
വ്യഭിചാരം (അനില്‍ കുമാരിന്റെ പോസ്റ്റ്)
ഇസ്ലാമില്‍ വിഗ്രഹാരാധനയില്ലെന്ന് പറയുകയും എന്നാല്‍ പച്ചയായ വിഗ്രഹാരാധന മുസ്ലീങ്ങള്‍ നടത്തുകയും ചെയ്യുന്നതുപോലെയാണ് ഇസ്ലാമില്‍ വ്യഭിചാരത്തിന്‍റെ കാര്യവും. വ്യഭിചാരം ഇസ്ലാമില്‍ ഹറാം ആണെന്നും വ്യഭിചാരികളെ കൊന്നുകളയണം എന്നാണ് ഇസ്ലാമിലെ നിയമം എന്നുമൊക്കെ മുസ്ലീങ്ങള്‍ പറയുകയും എന്നാല്‍ അപ്പോള്‍ത്തന്നെ നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെ അവര്‍ വ്യഭിചാരം ചെയ്യുകയും ചെയ്യും. ഇതിന് ഇസ്ലാമില്‍ വ്യഭിചാരമെന്നല്ല പേര്, വേറെ പേരുകള്‍ ആണ്. പക്ഷെ സംഭവം വ്യഭിചാരം തന്നെ. അവരുടെ പ്രവാചകനായ മുഹമ്മദ് തന്നെയാണ് അവരെ ഇത് പഠിപ്പിച്ചത്. ഞാന്‍ ഹദീസുകളില്‍ നിന്ന് തെളിവ് തരാം:
ഇസ്ലാമിലെ നിയമവിധേയമായ വ്യഭിചാരത്തിനുള്ള ഒരു പേര് താല്‍കാലിക വിവാഹം എന്നാണ്:
ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക് താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ് 1796, പേജ് 892)
ഒരു മുസല്‍മാന്‍ സ്വന്തം വീടും കുടുംബവും വിട്ടു ദൂരെ ആയിരിക്കുമ്പോള്‍ അവന് അവിടെ ഇഷ്ടമുള്ള സ്ത്രീയെ താല്‍ക്കാലിക വിവാഹം കഴിച്ച് സ്വന്തം ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാം. അവിടെ നിന്ന് വിട്ടു പോരുമ്പോള്‍ തലാക്ക് ചൊല്ലി ആ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു മുസല്‍മാന്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി മുംബൈ വരെ പോകുന്നു, അവിടെ രണ്ട് ദിവസം താമസിക്കേണ്ടതുണ്ട്. ഈ രണ്ട് ദിവസവും തന്‍റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ഒരുത്തിയെ മഹ്ര്‍ കൊടുത്ത് നിക്കാഹ് കഴിക്കാം. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ തലാക്ക് ചൊല്ലി ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വേണ്ടി ഞാന്‍ രണ്ട് ദിവസം എന്ന് പറഞ്ഞെന്നേയുള്ളൂ, അത് ഒരു ദിവസം ആകാം, അര ദിവസം ആകാം, വേണമെങ്കില്‍ ഒരു മണിക്കൂറും ആകാം. അതൊക്കെ കൊടുക്കുന്ന മഹറിന്‍റെ കനം ആശ്രയിച്ചിരിക്കും. ഞാന്‍ ചില ഹദീസുകള്‍ കൂടി നല്‍കാം:
റബീഅ് ഇബ്നു സബ്റത്ത് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ഞങ്ങള്‍ക്ക് താല്‍കാലിക വിവാഹത്തിനു അനുവാദം നല്‍കി. അങ്ങനെ ഞാനും മറ്റൊരാളും കൂടി ബനൂ ആമീര്‍ ഗോത്രത്തിലെ ഒരു സ്ത്രീയുടെ അടുത്തേക്ക് പോയി. അവള്‍ കഴുത്തു നീണ്ട ഒരു യുവതിയെപ്പോലെ ഉണ്ടായിരുന്നു. ഞങ്ങളെ അവള്‍ക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ അവള്‍ ചോദിച്ചു: ‘താങ്കള്‍ എന്ത് (മഹ്റായി) നല്‍കും?’. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം നല്‍കാം’. എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം (ഞാനും) തരാം’. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രം എന്‍റെതിനേക്കാള്‍ നല്ലതായിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ യുവാവായിരുന്നു. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രത്തിലേക്ക് നോക്കുമ്പോള്‍ അത് (അതിന്‍റെ ഭംഗി) അവളെ ആശ്ചര്യപ്പെടുത്തി. എന്നെ നോക്കിയപ്പോള്‍ ഞാന്‍ (എന്‍റെ സൌന്ദര്യവും) അവളെ ആശ്ച്ചര്യപ്പെടുത്തുന്നു. പിന്നെ അവള്‍ (എന്നോട് പറഞ്ഞു: ‘താങ്കളും (മഹ്റായി) താങ്കളുടെ മേല്‍വസ്ത്രവും എനിക്ക് മതി’. അങ്ങനെ ഞാന്‍ അവളുടെ കൂടെ മൂന്നു ദിവസം താമസിച്ചു. പിന്നീട് റസൂല്‍ പറഞ്ഞു: ‘വല്ലവന്‍റെയും പക്കല്‍ താല്‍കാലിക വിവാഹം കഴിച്ച സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവളെ ഒഴിവാക്കണം. (താല്‍കാലിക വിവാഹം നിരോധിച്ചിരിക്കുന്നു)’. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 19 (1406)
റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക് റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 20)
താല്‍ക്കാലിക വിവാഹം മുഹമ്മദ് നിരോധിച്ചെന്ന് പറയുന്ന ഹദീസുകള്‍ ഇവയാണ്:
നബി പറഞ്ഞു; ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് സ്ത്രീകളെ താല്‍കാലിക വിവാഹം കഴിക്കുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ (ഇന്നുമുതല്‍) അന്ത്യനാള്‍ വരേയ്ക്കും അള്ളാഹു അത് നിരോധിച്ചിരിക്കുന്നു. അങ്ങനെയുള്ള സ്ത്രീകള്‍ ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവന്‍ ഒഴിവാക്കിക്കൊള്ളട്ടെ. അവര്‍ക്ക് നല്കിയതില്‍നിന്നു ഒന്നും തന്നെ നിങ്ങള്‍ തിരിച്ചെടുക്കരുത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 21)
അബ്ദുല്‍ മാലിക് നിവേദനം: ‘മക്കാവിജയ ദിവസം ഞങ്ങള്‍ മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ താല്‍കാലിക വിവാഹത്തിനു നബി ഞങ്ങളോട് കല്പിച്ചു. പിന്നീട് ഞങ്ങള്‍ മക്ക വിട്ടു വരുമ്പോഴേക്കും ഞങ്ങളോട് നിരോധിക്കുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 22)
മുഹമ്മദ് നിരോധിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നെ ആ നിരോധനം പിന്‍വലിച്ചതായി നമുക്ക് കാണാം. ഞാന്‍ വേറൊരു ഹദീസ് തരാം:
ഇയാസ് ഇബ്നു സലമ തന്‍റെ പിതാവില്‍നിന്നും നിവേദനം: ‘റസൂല്‍ ഔത്വാസ് വര്‍ഷത്തില്‍ (മക്കാ വിജയ ദിവസം) താല്‍കാലിക വിവാഹത്തിനു മൂന്നു പ്രാവശ്യം അനുവദിച്ചു. പിന്നീടത് അവിടുന്ന് നിരോധിച്ചു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 18)
മൂന്നു പ്രാവശ്യം അനുവദിക്കണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും നിരോധിക്കണം. ഓരോ പ്രാവശ്യവും മുഹമ്മദ് നിരോധനം നീക്കുകയും അനുവാദം കൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് മൂന്ന് പ്രാവശ്യം അനുവദിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. എന്ന് മാത്രമല്ല, മുഹമ്മദിന് ശേഷമുള്ള ഖലീഫമാരുടെ കാലത്തും മുസ്ലീങ്ങള്‍ ഈ താല്‍ക്കാലിക വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ ഹദീസ് തരാം:
അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 15)
അബു സുബൈര്‍ നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല പറയുന്നതായി ഞാന്‍ കേട്ടു: ‘നബിയുടെ കാലത്ത് ഏതാനും ദിവസത്തേക്ക് ഒരു പിടി കാരക്കക്കും, ഒരു പിടി ഗോതമ്പ് പൊടിക്കും ഞങ്ങള്‍ താല്‍കാലിക വിവാഹം നടത്തിയിരുന്നു. അബൂബക്കറിന്‍റെ (ഭരണ)കാലത്തും ചെയ്തിരുന്നു. അങ്ങനെ അത് അംറു ബ്നു ഹുറൈസിന്‍റെ കാര്യത്തില്‍ ഉമര്‍ നിരോധിക്കുന്നത് വരെയും (അപ്രകാരം ചെയ്തിരുന്നു).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 16)
അബു നള്റത്ത് നിവേദനം: ഞാന്‍ ജാബിര്‍ ബ്നു അബ്ദുല്ലയുടെ അടുത്തായിരുന്നപ്പോള്‍ അദേഹത്തിന്‍റെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: ‘ഇബ്നു അബ്ബാസും ഇബ്നു സുബൈറും രണ്ടു താല്‍കാലിക വിവാഹത്തില്‍ അഭിപ്രയ വ്യത്യാസത്തിലാണ്. അപ്പോള്‍ ജാബിര്‍ പറഞ്ഞു: ‘അത് രണ്ടും ഞങ്ങള്‍ റസൂല്‍ ഉള്ളപ്പോള്‍ ചെയ്തിരുന്നു. പിന്നീട് ഞങ്ങളെ ഉമര്‍ നിരോധിച്ചു. പിന്നീട് അത് ഞങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 17)
ഇസ്ലാമില്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതിനെ നിരോധിക്കാന്‍ ഉമര്‍ ആരാണ് എന്ന ചിന്ത ഉള്ളതു കൊണ്ടായിരിക്കും, പല ഇസ്ലാമിക രാജ്യങ്ങളിലും ഇപ്പോഴും ഈ താല്‍ക്കാലിക വിവാഹം നടക്കുന്നുണ്ട്. അറബികള്‍ കോഴിക്കോടും ഹൈദരാബാദിലും ഒക്കെ വന്നു നടത്തിപ്പോകുന്ന താല്‍ക്കാലിക വിവാഹങ്ങള്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്. ഏതായാലും ഈ താല്‍കാലിക വിവാഹത്തെയാണ് സാധാരണക്കാര്‍ നാടന്‍ ഭാഷയില്‍ വ്യഭിചാരം എന്ന് പറയുന്നത്!!
ഇസ്ലാമിലെ നിയമവിധേയമായ വ്യഭിചാരത്തിനുള്ള മറ്റൊരു വഴി യുദ്ധത്തില്‍ പങ്കെടുത്തു സ്ത്രീകളെ അടിമകളായി പിടിച്ചെടുക്കുന്നതാണ്. പിടിച്ചെടുത്ത് അടിമകളാക്കിയ സ്ത്രീകളുമായി വിവാഹം കഴിക്കാതെ തന്നെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ട് (സൂറാ.4:24). ഇത് ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഐ.എസ്. ആങ്ങളമാരാണ്. യാസീദി-ക്രിസ്ത്യന്‍ സ്ത്രീകളേയും ബാലികമാരെയും അവര്‍ അടിമകളായി പിടിച്ചെടുത്തു ലൈംഗിക ശമനത്തിന് ഉപയോഗിച്ചതായി പത്രങ്ങളില്‍ നാം വായിച്ചറിഞ്ഞതാണല്ലോ. അവര്‍ക്ക് ഇത് ചെയ്യാനുള്ള പ്രേരണ കിട്ടിയ ഹദീസ് ഞാന്‍ താഴെ ഇടാം:
Narrated Abu Said Al-Khudri that while he was sitting with Allah's messenger we said, "Oh Allah's messenger, we got female captives as our booty, and we are interested in their prices, what is your opinion about coitus interruptus?" The prophet said, "Do you really do that? It is better for you not to do it. No soul that which Allah has destined to exist, but will surely come into existence." (SAHIH BUKHARI - VOLUME 3, HADITH NO: 432)
അബൂസഈദ് (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക് സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1590, പേജ് 776)
ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ഇടക്ക് വെച്ച് ലിംഗം പുറത്തെടുത്ത് ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. . ഗര്‍ഭിണികളായ അടിമസ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ ഡിമാന്‍ഡ് കുറവാണ് എന്നുള്ളത് കൊണ്ടാണ് അസ്ല്‍ ചെയ്യുന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചത്. എന്നാല്‍ മുഹമ്മദ് അസ്ല്‍ ചെയ്യാന്‍ അനുവാദം കൊടുത്തതുമില്ല.
ഇത്തരം കാര്യങ്ങളൊക്കെ ഇസ്ലാമില്‍ അനുവദനീയമാണെങ്കിലും എല്ലാ മുസ്ലീങ്ങളും നമ്മളോട് പറയുക, ഇസ്ലാം വ്യഭിചാരത്തെ ഒട്ടും അനുവദിക്കുന്നില്ലെന്നും വ്യഭിചാരികള്‍ക്ക് മരണശിക്ഷ തന്നെ കൊടുക്കുന്ന മതമാണ് ഞങ്ങളുടേത് എന്നുമായിരിക്കും. നല്ല തമാശ തന്നെ!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment