Sunday, July 26, 2015
നിന്നു കുടിക്കാമോ?
മുഹമ്മദിന്‍റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉതകുന്ന ചില ഹദീസുകളാണ് താഴെ കൊടുക്കുന്നത്:
അനസ് നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട്.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 112 (2024)
അനസ് നബിയില്‍ നിന്നും നിവേദനം: അവിടുന്ന് മനുഷ്യന്‍ നിന്നു കുടിക്കുന്നത് നിരോധിച്ചു. ഖത്താദ: പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ‘ഭക്ഷണം കഴിക്കലോ?’ നബി പറഞ്ഞു: ‘അത് ഏറ്റവും ചീത്തയും മോശവും ആകുന്നു.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 113)
അബുഗത്ഫാനുല്‍ മുരിയ്യ് നിവേദനം: അബു ഹുറയ്റ പറയുന്നതായി അദ്ദേഹം കേട്ടു: റസൂല്‍ പറഞ്ഞു: വല്ലവനും മറന്ന് (അങ്ങനെ കുടിച്ചാല്‍ ) അവന്‍ ഛര്‍ദ്ദിപ്പിക്കട്ടെ.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 116 (2026)
ഇതിനും പ്രത്യേക വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ല. ഒരുത്തന്‍ അബദ്ധവശാല്‍ നിന്നുകൊണ്ട് വെള്ളം കുടിച്ചു പോയാല്‍ അവനതു ഛര്‍ദ്ദിപ്പിപ്പിച്ചു കളയാന്‍ ബാധ്യസ്ഥനാണ് എന്നാണ് മുഹമ്മദ് പറഞ്ഞത്. എന്നാല്‍ മുഹമ്മദ് പ്രവൃത്തിയിലൂടെ കാണിച്ചു കൊടുത്തത് എന്താണെന്ന് താഴെ കൊടുക്കുന്നു:
ഇബ്നു അബ്ബാസ് നിവേദനം: ഞാന്‍ റസൂല്‍ തിരുമേനിക്ക് അല്പം സംസം വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ അത് നബി നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 117 (2027)
ഇബ്നു അബ്ബാസ് നിവേദനം: നബി അവിടെയുള്ള ഒരു ബക്കറ്റില്‍ നിന്നു സംസം വെള്ളം എടുത്തു നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 118)
ഇബ്നു അബ്ബാസ് നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പര്‍ 120)
മുഹമ്മദിന് ദാഹം വന്നപ്പോ മുഹമ്മദ് പണ്ട് താന്‍ പറഞ്ഞ സകല കാര്യങ്ങളും മറന്നു പോയി, നിന്ന നില്‍പ്പില്‍ത്തന്നെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തതിനു ശേഷമാണു മുഹമ്മദ് പാത്രം താഴെ വെച്ചത്!! ഇരട്ടത്താപ്പ് കൈമുതലായുള്ള, ഓന്തിനെപ്പോലെ തരാതരം പോലെ നിറം മാറുന്ന മനുഷ്യനാണ് മുഹമ്മദ് എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനൊക്കുമോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment