Sunday, July 26, 2015

ശപിക്കലിന്റെ ആശാന്‍ ! =============== (കടപ്പാട്, അനില്‍കുമാര അയ്യപ്പന്‍) ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. അവര്‍ രണ്ടുപേരും പുറത്തു പോയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഇവര്‍ രണ്ടു പേര്‍ക്കും കിട്ടിയ നന്മ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. നബി ചോദിച്ചു: ‘അതെന്താണ്?’ ഞാന്‍ പറഞ്ഞു: ‘താങ്കള്‍ അവരെ രണ്ടു പേരയും ശപിക്കുകയും ചീത്ത പറയുകയും ചെയ്തു.’ നബി പറഞ്ഞു: ‘ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ നിബന്ധന വെച്ചത് നിനക്കറിയില്ലേ. ഞാന്‍ പറഞ്ഞു: അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും മുസ്ലീമിനെ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും പ്രതിഫലവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 88 (2600) A'isha reported that two persons visited Allah's Messenger (ﷺ) and both of them talked about a thing, of which I am not aware, but that annoyed him and he invoked curse upon both of them and hurled malediction, and when they went out I said: Allah's Messenger, the good would reach everyone but it would not reach these two. He said: Why so? I said: Because you have invoked curse and hurled malediction upon both of them. He said: Don't you know that I have made condition with my Lord saying thus: O Allah, I am a human being and that for a Muslim upon whom I invoke curse or hurl malediction make it a source of purity and reward. (Sahih Muslim, Book 032, Number 6285) എന്‍റെ കയ്യിലുള്ള മലയാള പരിഭാഷയില്‍ ഇതിന്‍റെ തൊട്ടടുത്ത ഹദീസ്‌ ഇല്ല, അതവര്‍ മുക്കിക്കളഞ്ഞു. ഞാന്‍ നെറ്റില്‍ ഒന്ന് തപ്പിയപ്പോഴാണ് അക്കാര്യം അറിയുന്നത്. അതുകൊണ്ട് മലയാളത്തില്‍ ഇടാന്‍ നിര്‍വ്വാഹമില്ല, ഇംഗ്ലീഷില്‍ തന്നെ ഇടാം: This hadith has been reported on the authority of A'mash with the same chain of transmitters and the hadith transmitted on the authority of 'Isa (the words are): "He had a private meeting with them and hurled malediction upon them and cursed them and sent them out." (Sahih Muslim, Book 032, Number 6286 ലിങ്ക്: http://www.sunnah.com/muslim/45 ഈ ലിങ്കില്‍ ചെന്ന് chapter 25 മുതലുള്ള ഹദീസുകള്‍ വായിച്ചു നോക്കുക) ഈ ആളുകളെ മുഹമ്മദ്‌ ശപിച്ചതിനുള്ള കാരണം എന്താണ്? ദോ, ഈ ഹദീസും എന്‍റെ കൈവശമുള്ള സ്വഹീഹ് മുസ്ലീമിന്‍റെ മലയാള പരിഭാഷയില്‍ ഇല്ല, അതുകൊണ്ട് അതും ഞാന്‍ ഇംഗ്ലീഷില്‍ തന്നെ ഇടാം: Jabir b. Abdullah reported Allah's Messenger (ﷺ) as saying: I am a human being and I have made this term with my Lord, the Exalted and Glorious: For any servant amongst Muslims whom I curse or scold, make that a source of purity and reward. This hadith has been narrated on the authority of Ibn Juraij with the same chain of transmitters (Sahih Muslim, Book 032, Number 6296) ഈ ഹദീസും എന്‍റെ കയ്യിലെ മലയാള പരിഭാഷയില്‍ ഇല്ല, അതുകൊണ്ട് ഞാന്‍ അത് ഇംഗ്ലീഷില്‍ ഇടാം: Salim, the freed slave of Nasriyyin, said: I heard Abu Huraira as saying that he heard Allah's Messenger (ﷺ) as saying: O Allah, Muhammad is a human being. I lose my temper just as human beings lose temper, and I have held a covenant with Thee which Thou wouldst not break: For a believer whom I give any trouble or invoke curse or beat, make that an expiation (of his sins and a source of) his nearness to Thee on the Day of Resurrection. (Sahih Muslim, Book 032, Number 6293) ഇനി എന്‍റെ കൈവശമുള്ള മലയാള പരിഭാഷയില്‍ ഉള്ള ഹദീസുകള്‍ മലയാളത്തില്‍ തന്നെ ഇടാം: അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. മുസ്ലിംകളില്‍ നിന്നു ഞാന്‍ ആരെയെങ്കിലും ചീത്ത പറയുകയോ, അല്ലെങ്കില്‍ അടിക്കുകയോ അല്ലെങ്കില്‍ ശപിക്കുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും കാരുണ്യവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 89 (2601) അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ ഞാന്‍ നിന്നോട് ലംഘിക്കാത്ത ഒരു ഉടമ്പടിയെടുക്കുന്നു. കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും വിശ്വാസിയെ ഉപദ്രവിച്ചാല്‍, ചീത്ത പറഞ്ഞാല്‍, ശപിച്ചാല്‍, അടിച്ചാല്‍ നീ അതിനെ അന്ത്യദിനത്തില്‍ അവനെ നിന്നോടടുപ്പിക്കുന്ന നമസ്കാരവും സക്കാത്തും ബലിയും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 90) അബു ഹുറൈറ(റ) പറയുന്നു: “തിരുമേനി(സ) പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. ‘അല്ലാഹുവേ! വല്ല മുസ്ലീമിനെയും ഞാന്‍ ശകാരിച്ചിട്ടുണ്ടെങ്കില്‍ അത് പുനരുത്ഥാന ദിവസം അദ്ദേഹത്തിനു നിന്നെ സമീപിക്കാനുള്ള ഒരു സുകൃതമാക്കിക്കൊടുക്കേണമേ.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2145, പേജ് 990) ഇതെന്തിനാണ് മുഹമ്മദ്‌ ഇങ്ങനെ ഒരു ‘ലംഘിക്കാത്ത ഉടമ്പടി’യെടുത്തത്? അതിന്‍റെ കാരണം പണ്ഡിതന്‍മാര്‍ ഒന്ന് പറഞ്ഞേ... ഒരു അനാഥ പെണ്‍കുട്ടിയെ വരെ മുഹമ്മദ്‌ ശപിച്ചിട്ടുണ്ട്: അനസ്‌ ബ്നു മാലിക്‌ നിവേദനം: ഉമ്മുസുലൈമിന്‍റെ അടുക്കല്‍ ഒരു അനാഥസ്ത്രീയുണ്ടായിരുന്നു. അവള്‍ ഉമ്മു അനസ്‌ ആയിരുന്നു. അപ്പോള്‍ നബി ആ അനാഥ പെണ്‍കുട്ടിയെ കണ്ടു. നബി പറഞ്ഞു, ഇത് നീയാണോ? നീ വലുതായിട്ടുണ്ട്. നിന്‍റെ പ്രായം വലുതാകുകയില്ല. അപ്പോള്‍ ആ അനാഥ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഉമ്മുസുലൈമിന്‍റെ അടുക്കല്‍ ചെന്നു. ഉമ്മുസുലൈം ചോദിച്ചു: ‘നിനക്ക് എന്ത് പറ്റി മോളേ?’ ആ പെണ്‍കുട്ടി പറഞ്ഞു: ‘നബി എന്‍റെ പ്രായം വര്‍ദ്ധിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി എന്‍റെ പ്രായം ഒരിക്കലും വര്‍ദ്ധിക്കുകയില്ല.’ –അല്ലെങ്കില്‍ അവള്‍ പറഞ്ഞത് എന്‍റെ സമപ്രായം വര്‍ദ്ധിക്കുകയില്ല എന്നാണ്. അപ്പോള്‍ ഉമ്മുസുലൈം ധൃതിപ്പെട്ട് മുഖമക്കന ചുറ്റിക്കൊണ്ട് പുറപ്പെട്ടു. അങ്ങനെ അവര്‍ നബിയുടെ അടുക്കലെത്തി. അപ്പോള്‍ നബി ചോദിച്ചു: ‘എന്തുപറ്റി ഉമ്മു സുലൈം?’ അവര്‍ പറഞ്ഞു: ‘അവള്‍ എന്നോട് പറഞ്ഞു താങ്കള്‍ അവളുടെ പ്രായം കൂടാതിരിക്കാനും വയസ്സ് കൂടാതിരിക്കാനും പ്രാര്‍ത്ഥിച്ചുവെന്ന്.’ അപ്പോള്‍ നബി ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘അല്ലയോ ഉമ്മു സുലൈം, എന്‍റെ രക്ഷിതാവിനോടുള്ള എന്‍റെ നിബന്ധന നിനക്കറിയില്ലേ? ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ ഒരു നിബന്ധന വെച്ചിട്ടുണ്ട്. ഞാന്‍ ഒരു മനുഷ്യനാണ്. മനുഷ്യര്‍ തൃപ്തിപ്പെടുന്നത് പോലെ ഞാന്‍ തൃപ്തിപ്പെടുന്നു. മനുഷ്യര്‍ കോപിക്കുന്നത് പോലെ ഞാന്‍ കോപിക്കുന്നു. എന്‍റെ ജനതയില്‍ ആര്‍ക്കെങ്കിലും എതിരില്‍ അര്‍ഹമല്ലാത്ത ഒരു പ്രാര്‍ത്ഥന ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍, അത് അവന് ഒരു വിശുദ്ധിയും അന്ത്യദിനത്തില്‍ അല്ലാഹുവിലേക്ക് അടിപ്പിക്കുന്ന ബലിയും സകാത്തും ആക്കേണമേ എന്ന്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 95 (2603) പരിഭാഷകര്‍ ഈ ഹദീസില്‍ ഒരു കൃത്രിമത്വം കാണിച്ചിട്ടുണ്ട്. ഒരു കാരണവുമില്ലാതെ ഒരു അനാഥ പെണ്‍കുട്ടിയെ മുഹമ്മദ്‌ ശപിച്ചു എന്ന കാര്യം തര്‍ജ്ജമ ചെയ്യാന്‍ അവര്‍ക്കൊരു നാണം, അതുകൊണ്ട് അവര്‍ ശപിച്ചു എന്നതിന് പകരം പ്രാര്‍ത്ഥിച്ചു എന്നാണ് പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത്. ഞാനും അങ്ങനെ തന്നെയാണ് എന്നാ വിചാരിച്ചിരുന്നത്. ഇതിന്‍റെ ഇംഗ്ലീഷ്‌ ഹദീസ്‌ നോക്കിയപ്പോഴാണ് പരിഭാഷയിലെ തട്ടിപ്പ്‌ പിടികിട്ടിയത്. ഞാന്‍ ഇംഗ്ലീഷ്‌ ഹദീസ്‌ ഇടാം: Anas b. Malik reported that there was an orphan girl with Umm Sulaim (who was the mother of Anas). Allah's Messenger (ﷺ) saw that orphan girl and said: O, it is you; you have grown young. May you not advance in years! That slave-girl returned to Umm Sulaim weeping. Umm Sulaim said: O daughter, what is the matter with you? She said: Allah's Apostle (ﷺ) has invoked curse upon me that I should not grow in age and thus I would never grow in age, or she said, in my (length) of life. Umm Sulaim went out wrapping her head-dress hurriedly until she met Allah's Messenger (ﷺ). He said to her: Umm Sulaim, what is the matter with you? She said: Allah's Apostle, you invoked curse upon my orphan girl. He said: Umm Sulaim, what is that? She said: She (the orphan girl) states you have cursed her saying that she might not grow in age or grow in life. Allah's Messenger (ﷺ) smiled and then said: Umm Sulaim, don't you know that I have made this term with my Lord. And the term with my Lord is that I said to Him: 1 am a human being and I am pleased just as a human being is pleased and I lose temper just as a human being loses temper, so for any person from amongst my Ummah whom I curse and he in no way deserves it, let that, O Lord, be made a source of purification and purity and nearness to (Allah) on the Day of Resurrection. (Sahih Muslim, Book 032, Number 6297) കണ്ടോ, Allah's Apostle, you invoked curse upon my orphan girl എന്നതിനെ ‘താങ്കള്‍ അവളുടെ പ്രായം കൂടാതിരിക്കാനും വയസ്സ് കൂടാതിരിക്കാനും പ്രാര്‍ത്ഥിച്ചു’ എന്നാണ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത്!! ഇതെന്തിനാണ് ഈ അനാഥ പെണ്‍കുട്ടിയെ മുഹമ്മദ്‌ ശപിച്ചത്? അതിന്‍റെ കാരണം ഒന്ന് പറയൂ... ഇബ്നു അബ്ബാസ് നിവേദനം: ‘ഞാന്‍ കുട്ടികളുടെ കൂടെ കളിക്കുകയിരുന്നു. അപ്പോള്‍ നബി വന്നു. അപ്പോള്‍ ഞാന്‍ വാതിലിനു പിറകില്‍ മറഞ്ഞിരുന്നു. നബി വന്നു എന്നെ അടിച്ചു. എന്നിട്ട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുഅവിയയെ വിളിക്കുക.’ അപ്പോള്‍ ഞാന്‍ ചെന്നിട്ട് പറഞ്ഞു: അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ പിന്നെയും നബി എന്നോട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുആവിയയെ വിളിക്കൂ.’ ഞാന്‍ ചെന്നിട്ട് പറഞ്ഞു: ‘അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ അപ്പോള്‍ നബി പറഞ്ഞു: ‘അള്ളാഹു അദ്ദേഹത്തിന്‍റെ വയറ് നിറയ്ക്കാതിരിക്കട്ടെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 96 (2604) ഒരാള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നു എന്നറിഞ്ഞിട്ടും അയാളത് കഴിച്ച് തീരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ ആ മനുഷ്യനെ മുഹമ്മദ്‌ ശപിച്ചതിനുള്ള കാരണം എന്താണ്? ഇസ്മായീല്‍ ബ്നു മുഹമ്മദ്‌ നിവേദനം: മുഹമ്മദ്‌ ബ്നു സഅ്ദ് ഈ ഹദീസ്‌ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അതില്‍ അദ്ദേഹം പറയുന്നു: ‘അപ്പോള്‍ നബി അവിടത്തെ കൈകൊണ്ട് എന്‍റെ കരണക്കുറ്റിക്ക് ഒരു അടി തരികയും അനന്തരം ‘ഹേ, സഅ്ദേ, നീ യുദ്ധത്തിനു ഒരുങ്ങുകയാണോ? ഞാന്‍ ചിലര്‍ക്ക് കൊടുക്കും (മറ്റു ചിലര്‍ക്ക് കൊടുക്കുകയില്ല) എന്ന് പറയുകയും ചെയ്തു.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 237) ഇതെന്തിനാണ് മുഹമ്മദ്‌ ഈ മനുഷ്യന്‍റെ മോന്തക്ക് മുഹമ്മദ്‌ അടിച്ചത്? ഒരു നിസ്സാര കാര്യത്തില്‍ പോലും തന്നത്താന്‍ നിയന്ത്രിക്കാന്‍ കഴിയാതെ അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്തിരുന്ന ക്രൂര മനുഷ്യനായിരുന്നു മുഹമ്മദ്‌ എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ ഏതൊരാള്‍ക്കും പിടി കിട്ടും. സ്വന്തം അനുയായികളെ ശപിക്കുന്നതു നിര്‍ത്താന്‍ പറ്റാതെ അവസാനം താന്‍ ശപിക്കുന്നവര്‍ക്കെല്ലാം അതു അനുഗ്രഹമാക്കി മാറ്റണമെന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികേട് ലോകത്ത് വേറെ ഏതെങ്കിലും ഒരു നേതാവിന് ഉണ്ടായതായി ചരിത്രം മുഴുവനും പരിശോധിച്ചാല്‍ കാണുകയില്ല. ഇതിലെ തമാശ ഇതൊന്നുമല്ല, വേറെ ചില ഹദീസുകള്‍ നോക്കാം: അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന്‍ ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 84 (2597) അബൂദര്‍ദ്ദാഅ് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: ശപിക്കുന്നവര്‍ അന്ത്യദിനത്തില്‍ ശുപാര്‍ശകരോ സാക്ഷികളോ ആവുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 85 (2598) ഈ ഹദീസുകള്‍ അനുസരിച്ച് മുഹമ്മദ്‌ സത്യവിശ്വാസിയല്ല എന്ന് മാത്രമല്ല, അന്ത്യദിനത്തില്‍ ഒരു മുസല്‍മാനും വേണ്ടി ശുപാര്‍ശ നടത്താനും കഴിയാത്ത ഒരുവനും കൂടിയാണ്. ഇങ്ങനെയുള്ള ഒരാളെയാണ് ലോകത്തിനു മുഴുവനുമുള്ള ഉത്തമ മാതൃകയായി മലക്ക്‌ ഖുര്‍ആനില്‍ അവതരിപ്പിച്ചിരിക്കുന്നത്...

No comments: