Sunday, July 26, 2015

വിഗ്രഹാരാധന

ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും ഏറ്റവും അഭിമാനത്തോടെ പറയുന്ന രണ്ട് കാര്യങ്ങളാണ്, തങ്ങള്‍ വിഗ്രഹാരാധികള്‍ അല്ല എന്നതും ഇസ്ലാം വിഗ്രഹാരാധനയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും. ഒറ്റ നോട്ടത്തില്‍ ഇവര്‍ പറയുന്നത് ശരിയാണെന്ന് നമുക്ക്‌ തോന്നിപ്പോകാം. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി നാം പഠിക്കുകയാണെങ്കില്‍, ലോകത്ത് ഇസ്ലാം എന്ന ഒരേയൊരു മതം മാത്രമേ അതിന്‍റെ അനുയായികളെ വിഗ്രഹാരാധന ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നുള്ളൂ എന്ന് കാണാം. മക്കയിലെ കഅബയിലെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജ്റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിനെക്കുറിച്ച് സാധാരണ മുസ്ലീങ്ങള്‍ പറയാറുള്ളത്, ‘അത് വെറും കല്ല്‌ മാത്രമാണ്, അതിന് യാതൊരു പ്രാധാന്യവും പ്രത്യേകതയും ഇസ്ലാമില്‍ ഇല്ല’ എന്നാണ്. എന്നാലത് വെറും കല്ലുവെച്ച നുണ മാത്രമാണ്. ഈ കല്ലിന്‍റെ പ്രാധാന്യവും പ്രത്യേകതയും നമ്മളോട് പറഞ്ഞാല്‍ നാം അവരെ വിഗ്രഹാരാധികള്‍ എന്ന് വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇവരീ കല്ലുവെച്ച നുണ നമ്മളോട് തട്ടിവിടുന്നത്. ഈ കല്ലിന്‍റെ പ്രത്യേകതകള്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് നമുക്കൊന്ന് പരിശോധിച്ച് നോക്കാം: 1). ‘ഹജ്റുല്‍ അസ്വ്വദ്’ പറുദീസയില്‍ നിന്നും ഭൂമിയില്‍ വീണ കല്ല്‌ ആണ്. Ibn Abbas narrated that: The Messenger of Allah said: "The Black Stone descended from the Paradise, and it was more white than milk, then it was blacked by the sins of the children of Adam." (Jami` at-Tirmidhi, Vol. 2, Book 4, Hadith 877 and classified as authentic hadith by Sheikh Al-Albaani in his book Sahih At-Tirmidthi, hadith no. 695 ) 2). ഈ കല്ല്‌ പാലിനേക്കാള്‍ വെളുത്തതായിരുന്നെങ്കിലും മനുഷ്യരുടെ പാപങ്ങള്‍ ആഗിരണം ചെയ്തതുകൊണ്ട് ഇന്ന് കാണുന്ന വിധം കറുത്ത് പോയതാണ്. (Jami` at-Tirmidhi, Vol. 2, Book 4, Hadith 877) 3). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ കാണുവാന്‍ രണ്ടു കണ്ണുകളുണ്ടായിരിക്കും.( Ibn Abbas narrated that: The Messenger of Allah said about the (Black) Stone: "By Allah! Allah will raise it on the Day of Resurrection with two eyes by which it sees and a tongue that it speaks with, testifying to whoever touched it in truth." al-Tirmidhi, Vol. 2, Book 4, Hadith 961; It was narrated that Sa’eed bin Jubair said: I heard Ibn ‘Abbas say: The Messenger of Allah (ﷺ) said: “This Stone will be brought on the Day of Resurrection, and it will be given two eyes with which to see, and a tongue with which to speak, and it will bear witness for those who touched it in sincerity.” Ibn Maajah, Vol. 4, Book 25, Hadith 2944). 4). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ സംസാരിക്കുവാന്‍ നാവ്‌ ഉണ്ടായിരിക്കും.(Narrated by al-Tirmidhi, 961; Ibn Maajah, 2944). 5). ഈ കല്ലിനു മനുഷ്യന്‍റെ മനസിനെയും ആത്മാവിനെയും വിവേചിച്ചു മനസിലാക്കുവാനും, ഹൃദയ ശുദ്ധിയോടെ ആണോ മുസ്ലിങ്ങള്‍ ഈ കല്ലിനെ തൊട്ടതു എന്ന് മനസിലാക്കുവാനും അത് പ്രസ്താവിക്കുവാനും ഉള്ള ദൈവിക ശക്തി ഉണ്ട്. (Narrated by al-Tirmidhi, 961; Ibn Maajah, 2944 6). ഈ കല്ലിനു അതിനെ തൊടുന്നവരുടെ പാപങ്ങളെ തന്നിലേക്ക് ആഗിരണം ചെയ്ത് പാപങ്ങളെ പരിഹരിക്കുവാനുള്ള ശക്തി സ്വയമേ ഉണ്ട്. Ibn `Abbas (may Allah be pleased with him) also narrated that the Prophet (peace and blessings be upon him) said: “When the Black Stone came down from Paradise, it was whiter than milk, but the sins of the sons of Adam made it black.” (At-Tirmidhi, Sunan). Ibn `Umar (may Allah be pleased with him) quoted the Prophet (peace and blessings be upon him) as saying: “Touching them both (the Black Stone and Ar-Rukn Al-Yamani) is an expiation for one’s sins.” (At-Tirmidhi, Sunan, hadith no. 959. This hadith is classified as hasan by At-Tirmidhi and as Sahih by Al-Hakim (1/664), and Adh-Dhahabi agreed with him.). 7). ഈ കല്ല്‌ അല്ലാഹുവിന്‍റെ വലതു കരം ആണ്. "The Black Stone is the right hand of Allah Most High." Ibn Qutayba in Ta' wil Mukhtalif al-Hadith (1972 ed. p. 215=1995 ed. p. 198, 262) said that it was a saying of Ibn 'Abbas and relates a saying of 'A'isha that the Black Stone is the depository of the covenant of human souls with Allah on the Day of Promise (alastu bi rabbikum). He interprets the Black Stone as representing the place where one declares one's pledge of fidelity to the Sovereign. Ibn Hajar in Fath al-Bari (1959 ed. 3:463 #1520) cites al-Khattabi's and al-Muhibb al-Tabari's similar interpretations. Al-Qurtubi said in al-Asna fi Sharh Asma' Allah al-Husna (2:90-91): "It means that the Black Stone has the standing (manzila) of the Right Hand of Allah. metaphorically speaking." ഈ കല്ലിനെ മുഹമ്മദ്‌ ചുംബിച്ചിട്ടുണ്ട്: 1) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: 'ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: 'ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.' 2) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: 'അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.' 3) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. 4) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: 'അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.' 5) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. 'അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്' എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ട്. മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് 'സീറാ റസൂല്‍ അള്ളാ'യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ലോകത്ത്‌ ഏറെ ആദരിക്കപ്പെടുന്ന ഇമാം ഗസ്സാലിയുടെ ഇഹ്യ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഈ കല്ലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കാം: പരിശുദ്ധ കഅബ:യുടെയും മക്കയുടെയും ശ്രേഷ്ടത: “തീര്‍ച്ചയായും വര്‍ഷം തോറും ആറു ലക്ഷം ആളുകള്‍ വീതം പരിശുദ്ധ കഅ്ബയെ ഹജ്ജ്‌ ചെയ്യുമെന്നും, ആളുകളുടെ എണ്ണം കുറവായാല്‍ അല്ലാഹു മലക്കുകളെ അയച്ചുകൊണ്ട് ആ എണ്ണം പൂര്‍ത്തിയാക്കുമെന്നും അവന്‍ വാഗ്ദത്തം ചെയ്തിട്ടുണ്ട്. അന്ത്യനാളില്‍ കഅ്ബത്തെ വരന്‍റെ അടുത്തേക്ക്‌ നയിക്കപ്പെടുന്ന വധുവിനെപ്പോലെ (പുതുപ്പെണ്ണ്‍) കൊണ്ടുവരും. അതിനെ ഹജ്ജ്‌ ചെയ്തിട്ടുള്ള സര്‍വ്വ ജനങ്ങളും അതിന്‍റെ ചുറ്റുപാടുമുള്ള അതിന്‍റെ വരികളില്‍ പിടിച്ചു നില്‍ക്കും. പിന്നീട് ആ ജനങ്ങളോട് കൂടി അതിനെ സ്വര്‍ഗ്ഗത്തിലേക്ക്‌ അയക്കപ്പെടും എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ‘ഹജറുല്‍ അസ്വ്വദ്‌’ സ്വര്‍ഗ്ഗത്തിലെ മാണിക്യങ്ങളില്‍ നിന്നുള്ള മാണിക്യമാണ്. അന്ത്യനാളില്‍ അതിനെ കൊണ്ടുവരും. അപ്പോള്‍ അതിനു രണ്ടു കണ്ണും സംസാരിക്കുന്ന നിലയിലുള്ള നാവും ഉണ്ടായിരിക്കും. യഥാര്‍ത്ഥമായ വിശ്വാസത്തില്‍ അതിനെ തൊട്ടു ചുംബിച്ചവര്‍ക്കെല്ലാം അത് സാക്ഷി നില്‍ക്കുമെന്ന് ഒരു ഹദീസില്‍ വന്നിട്ടുണ്ട്. നബി (സ) അധികപ്രാവശ്യവും അതിനെ ചുംബിക്കാറുണ്ടായിരുന്നു. നബി (സ) അതിന്മേല്‍ സുജൂദ്‌ ചെയ്തിട്ടുണ്ടെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി (സ) ഒട്ടകപ്പുറത്തിരുന്നു ത്വവാഫ്‌ ചെയ്യുമ്പോള്‍ വിഹ്ജന് (തല വളഞ്ഞ വടി) അതിന്മേല്‍ വെച്ചെടുത്ത് ആ വടിയുടെ തല ചുംബിക്കാറുണ്ടായിരുന്നു. ഉമര്‍ (റ) അതിനെ ചുംബിച്ച ശേഷം പറയുകയുണ്ടായി. തീര്‍ച്ചയായും നീ ഉപകാരം ചെയ്യാനോ ഉപദ്രവിക്കുവാനോ കഴിവില്ലാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ ചുംബിക്കുന്നതായി ഞാന്‍ കണ്ടിരുന്നില്ലായെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല. എന്നിട്ട് ഉമര്‍ (റ) തന്‍റെ ശബ്ദം ഉയരുന്നത് വരെ തേങ്ങിക്കരഞ്ഞ് തന്‍റെ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ അലിയ്യ് (റ) നെ കണ്ടു. അപ്പോള്‍ ഉമര്‍ (റ) അലിയ്യ് (റ) നെ വിളിച്ചുകൊണ്ട് അബുല്‍ഹസനേ! ഇത് കണ്ണീര്‍ ചൊരിക്കേണ്ടതും ദുആക്ക് ഉത്തരം ലഭിക്കേണ്ടതുമായ സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള്‍ അലിയ്യ് (റ) ഇപ്രകാരം പറഞ്ഞു: ‘അമിറുല്‍ മുഅ്മിനീനേ! ഇത് ഉപകാരം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ്.’ ഉമര്‍ (റ) അതെങ്ങനെയാണെന്ന് ചോദിച്ചു. അലിയ്യ് (റ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു മനുഷ്യ സന്താനങ്ങളില്‍ നിന്ന് കരാര്‍ വാങ്ങിയപ്പോള്‍ അത് എഴുതി വെക്കുകയുണ്ടായി. എന്നിട്ട് ഈ കല്ലിനെക്കൊണ്ട് അതിനെ വിഴുങ്ങിച്ചു. അതിനാല്‍ ഈ കല്ല്‌ സത്യവിശ്വാസികള്‍ക്ക്‌ അവര്‍ അവരുടെ കരാര്‍ പൂര്‍ത്തിയാക്കിയതായും സത്യനിഷേധികള്‍ക്ക്‌ അവര്‍ കരാര്‍ ലംഘിച്ചതായും സാക്ഷി നില്‍ക്കും.’ ‘ഹജറുല്‍ അസ്വ്വദി’നെ തൊട്ടുമുത്തുമ്പോള്‍ ‘അല്ലാഹുവേ! നിന്നെ വിശ്വസിച്ചു കൊണ്ടും നിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിച്ചു കൊണ്ടും, നിന്നോടുള്ള കരാര്‍ നിറവേറ്റിക്കൊണ്ടുമാണ് ഞാന്‍ ഇതിനെ ചുംബിക്കുന്നതെ’ന്ന് ജനങ്ങള്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം ഇതാണെന്ന് പറയപ്പെട്ടിരിക്കുന്നു.” ഹജറുല്‍ അസ്വ്വദിനെ തൊട്ടു മുത്തുമ്പോള്‍: അത് അല്ലാഹുവിനോടുള്ള അനുസരണക്ക് അവനോട് ഉടമ്പടി ചെയ്യലാണെന്നു കരുതണം. നിന്‍റെ ആ ഉടമ്പടി തികച്ചും പാലിക്കണമെന്നും മനസ്സില്‍ ഉറപ്പിക്കുകയും വേണം. ആരെങ്കിലും അല്ലാഹുവിനോടുള്ള കരാര്‍ ലംഘിച്ചാല്‍ അവന്‍ അല്ലാഹുവിന്‍റെ കോപത്തിന് അര്‍ഹനായിത്തീരും. ഹജറുല്‍ അസ്വ്വദ് അല്ലാഹുവിന്‍റെ ഭൂമിയിലുള്ള വലതുകൈ ആണെന്നും മനുഷ്യന്‍ തന്‍റെ സഹോദരനുമായി ഹസ്തദാനം ചെയ്യുന്നത് പോലെ അല്ലാഹുവിന്‍റെ സൃഷ്ടികള്‍ അതില്‍ തൊട്ടുകൊണ്ട് അല്ലാഹുവിനോട് ഹസ്തദാനം ചെയ്യുന്നു എന്നും നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌ (റ) നിവേദനം ചെയ്തിട്ടുണ്ട്. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 6, പുറം 63, 64) ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന്‍ പോലും താന്‍ ആരാധിക്കുന്ന വിഗ്രഹത്തിനു ഇത്രയധികം ശക്തികളും കഴിവുകളും ഉണ്ടെന്നു പറയുകയില്ല. അവന്‍ പോലും പറയാന്‍ മടിക്കുന്ന അവകാശവാദങ്ങളാണ് ഈ കല്ലിനെക്കുറിച്ച് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നത്. ഈ കല്ലിരിക്കുന്ന കഅബയുടെ നേരെ തിരിഞ്ഞാണ് ദിവസവും അഞ്ച് നേരം മുസ്ലീങ്ങള്‍ നിസ്കരിക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഒരു വ്യത്യാസവുമില്ലാതെ ലോക മുസ്ലീങ്ങളെല്ലാം ഈ കല്ലിനെ ലക്ഷ്യം വെച്ച് നമസ്കരിക്കുന്നവരാണ് എന്ന സത്യം മനസിലാകുകയുള്ളൂ. മാത്രമല്ല, ഇസ്ലാമില്‍ നിസ്കാരം നിര്‍ബന്ധമായതിനാല്‍, ലോകത്ത് ഇസ്ലാം ഒഴികെ വേറെ ഒരു മതത്തിലും നിര്‍ബന്ധപൂര്‍വ്വമായ വിഗ്രഹാരാധനയില്ല എന്ന് കൂടി നമുക്ക്‌ മനസ്സിലാകും. ഇങ്ങനെയുള്ള മുസ്ലീങ്ങളാണ് നമ്മളോട് പറയുന്നത്, അവര്‍ വിഗ്രഹാരാധികള്‍ അല്ലെന്ന്!! ഇവര്‍ വിചാരിച്ചത് ഇവരുടെ പ്രാമാണ ഗ്രന്ഥങ്ങള്‍ ഒന്നും നമ്മള്‍ വായിച്ചു നോക്കുകയില്ല എന്നായിരിക്കും!!

1 comment:

ea jabbar said...

കടപ്പാട്:-അനില്‍കുമാര്‍ അയ്യപ്പന്‍